തമിഴ്നാട്ടിലെ കാഠ്പാഠിയിൽ ആണ് സംഭവം.   നാല്‍പ്പത്തഞ്ചുകാരനായ പാണ്ഡ്യനെയാണ് മകൻ അജിത്ത് കുമാർ കൊലപ്പെടുത്താൻ ശ്രമിച്ചത്.

ചെന്നൈ: അജിത്ത് കുമാറിന്‍റെ ഇന്ന് റിലീസ് ചെയ്ത വിശ്വാസം സിനിമ കാണാന്‍ ടിക്കറ്റിന് പണം നല്‍കാത്തതിന്‍റെ പേരില്‍ മകന്‍ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. തമിഴ്നാട്ടിലെ കാഠ്പാഠിയിൽ ആണ് സംഭവം. നാല്‍പ്പത്തഞ്ചുകാരനായ പാണ്ഡ്യനെയാണ് മകൻ അജിത്ത് കുമാർ കൊലപ്പെടുത്താൻ ശ്രമിച്ചത്. പൊള്ളലേറ്റ പാണ്ഡ്യന്റെ നില ഗുരുതരമാണ്. സംഭവത്തില്‍ മകന്‍ അജിത്ത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

Add Asianetnews as a Preferred SourcegooglePreferred

തമിഴകം കാത്തിരിക്കുന്ന സിനിമയാണ് തല അജിത്തിന്റെ വിശ്വാസം. സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രം ആരാധകര്‍ ആവേശത്തോടെ കാത്തിരുന്നതാണ്. ആദ്യ ദിനം തന്നെ സിനിമ കാണാന്‍ തമിഴ്നാട്ടില്‍ വന്‍ തിരക്കാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.