ഏറ്റവും ആകര്‍ഷണമുള്ള നടന്‍ ധനുഷെന്ന് ഓണ്‍ലൈന്‍‌ സര്‍വേ. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് ധനുഷ് 2015ലെ 'മോസ്റ്റ് ഡിസയറബിള്‍ മാന്‍' ആയി തെരഞ്ഞെടുക്കപ്പെട്ടത്. തമിഴകത്തെ താരങ്ങളില്‍ നിന്നായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്.

തമിഴകത്തെ ഏറ്റവും ആരാധകരുള്ള നടന്‍മാരില്‍‌ ഒരാളായ അജിത്തിന് നാലാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. സൂര്യ ആണ് രണ്ടാമത് ഇടംപിടിച്ചത്. തൊട്ടുപിന്നില്‍ വിജയ് ആണ്.