തിരുനെല്‍വേലി: തന്‍റെ ആരാധകന്‍റെ വിവാഹത്തിന് സമ്മാനവുമായി എത്തിയിരിക്കുകയാണ് ധനുഷ്. തിരുനെല്‍വേലിയില്‍ നടന്ന വിവാഹ ആഘോഷങ്ങള്‍ക്കാണ് ധനുഷ് എത്തിയത്. ധനുഷ് ഫാന്‍സ് അസ്സോസ്സിയേഷന്‍ അംഗം കൂടിയാണ് വരന്‍. വിവാഹത്തില്‍ പങ്കെടുത്ത താരം നവദമ്പതികള്‍ക്ക് സ്വര്‍ണ്ണ മാലയും സമ്മാനമായി നല്‍കി. ധനുഷ് വിവാഹത്തിനെത്തിയതിന്‍റെ വീഡിയോയും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മാരി 2വിന്റെ ഷൂട്ടിങ് തിരക്കുകള്‍ക്കിടെയായിരുന്നു ധനുഷിന്റെ സന്ദര്‍ശനം.

Scroll to load tweet…