ധനുഷ് വീണ്ടും പ്രേക്ഷകരെ വിസ്‍മയിപ്പിക്കുമോ? വടാ ചെന്നൈ റിലീസിന് ഒരുങ്ങുമ്പോള്‍ ആകാംക്ഷയിലാണ് എല്ലാവരും.  പോസ്റ്ററുകളും മേയ്‍ക്കിംഗ് വീഡിയോ ഒക്കെ അതിന്റെ സൂചനകളാണ് നല്‍കുന്നത്. ആടുകളത്തിന് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്നതുതന്നെയാണ് വടാ ചെന്നൈയുടെ പ്രധാന പ്രത്യേകത.

ധനുഷിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് ആടുകളം. ആടുകളത്തിലേത് പോലെ കരുത്തുറ്റ ഒരു കഥാപാത്രമാണ് വടാ ചെന്നൈയിലും എന്നാണ് റിപ്പോര്‍ട്ട്. ദേശീയതലത്തിലെ കാരംസ് കളിക്കാരനായിട്ടാണ് ധനുഷ് അഭിനയിക്കുന്നത്. വടക്കൻ ചെന്നൈയിലെ ആളുകളുടെ 35 വർഷത്തെ ജീവിതമാണ് സിനിമ പറയുന്നത്. ഐശ്വര്യ രാജേഷ് ആണ് നായിക. സമുദ്രക്കനി, ആൻഡ്രിയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. വേല്‍രാജ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം നിര്‍വഹിക്കുന്നത് ജി ബി വെങ്കടേഷ് ആണ്. ചിത്രം ഒക്ടോബര്‍ 17ന് ആണ് റിലീസ് ചെയ്യുക.