വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്നു. ധനുഷിനെ നായകനാക്കി അസുരൻ എന്ന ചിത്രമാണ് വെട്രിമാരൻ ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. 

വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്നു. ധനുഷിനെ നായകനാക്കി അസുരൻ എന്ന ചിത്രമാണ് വെട്രിമാരൻ ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടു.

വട ചെന്നൈ എന്ന ചിത്രമാണ് വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വട ചെന്നൈക്ക് നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടാനായപ്പോള്‍ രണ്ടാം ഭാഗവും വരുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ആടുകളവും വെട്രിമാരനായിരുന്നു ഒരുക്കിയത്. പൊള്ളാതവനാണ് ഇരുവരും ഒന്നിച്ച മറ്റൊരു ചിത്രം.