റൊമെയ്ന്‍ പ്യൂര്‍ട്ടോലസിന്റെ ഇതേ പേരിലുള്ള വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ഇംഗ്ലിഷിലും ഫ്രഞ്ചിലും റിലീസ് ചെയ്യുന്ന ചിത്രം
ചെന്നൈ: കോളിവുഡ് സൂപ്പര് താരം ധനുഷ് അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം ദ് എക്സ്ട്രാ ഓര്ഡിനറി ജേർണി ഓഫ് ദ് ഫക്കീറിന്റെ ട്രെയിലർ പുറത്തിറങ്ങി.
കോമഡി–അഡ്വഞ്ചർ വിഭാഗത്തിൽപ്പെടുന്ന ചിത്രം കെന് സ്കോട്ട് ആണ് സംവിധാനം ചെയ്യുന്നത്. ക്യാപ്റ്റൻ അമേരിക്കയിൽ ടോം ഹാങ്ക്സിനൊപ്പം അഭിനയിച്ച സൊമാലി–അമേരിക്കൻ താരം ബർഖദ് അബ്ദിയും ധനുഷിനൊപ്പം ചിത്രത്തിലെത്തുന്നുണ്ട്.
റൊമെയ്ന് പ്യൂര്ട്ടോലസിന്റെ ഇതേ പേരിലുള്ള വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഇംഗ്ലിഷിലും ഫ്രഞ്ചിലും റിലീസ് ചെയ്യുന്ന ചിത്രം. ഈ വർഷം മെയ് 30ന് ചിത്രം തിയറ്ററുകളിലെത്തും.

