'അമ്മ'യിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പണിയുണ്ട: ധര്‍മജന്‍ പറയുന്നു

കൊച്ചി: ഒന്നിച്ചിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ അമ്മയിൽ നിലവില്‍ ഉള്ളുവെന്ന് നടൻ ധർമജൻ ബോൾഗാട്ടി. സാമൂഹ്യ മാധ്യമങ്ങളിലൂടെ വളർന്ന പ്രശ്നങ്ങൾ മാത്രമാണിപ്പോഴുള്ളത്. 25 വർഷമായ സംഘടനയെ തകർക്കാനാവില്ലെന്നും ധർമജൻ കൊച്ചിയിൽ പറഞ്ഞു.

നടി അക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ "അമ്മ'യിലേക്ക് തിരിച്ചെടുത്തതോടെയാണ് അമ്മയിലെ പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ദിലീപിനെ തിരിച്ചെടുത്തതിന് പിന്നാലെ സംഘടനയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി നിരവധിതാരങ്ങള്‍തന്നെ രംഗത്തെത്തിയിരുന്നു.

പിന്നാലെ നാല് നടികള്‍ അമ്മയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു. നടി ഭാവന, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ ദാസ്, രമ്യ നമ്പീശന്‍ എന്നിവരായിരുന്നു രാജി നല്‍കിയത്. സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടി പാര്‍വതി, രേവതി, പത്മപ്രിയ തുടങ്ങിയവര്‍ അമ്മയ്ക്ക് കത്ത് നല്‍കുകയും ചെയ്ത്. വിഷയം ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ച് സംഘടനാ ജനറല്‍ സെക്രട്ടറി മറുപടി നല്‍കുകയും ചെയ്തു. കത്ത് നല്‍കിയ നടികള്‍ വിദേശത്തായതിനാല്‍ ഏത് സമയവും ഇക്കാര്യം പരിഗണിക്കാമെന്നാണ് സംഘടന ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.