ചെന്നൈ: തമിഴകത്തിന്റെ പ്രിയ അവതാരകയും നടിയുമായ ദിവ്യദര്‍ശിനി വിവാഹ മോചിതയാകുന്നു. കോഫി വിത്ത് ഡിഡി, അന്‍പുതാ ഡിഡി എന്നീ പരിപാടികളിലൂടെ നായികമാര്‍ക്കൊപ്പം ആരാധകരും, പ്രേക്ഷക പ്രീതിയുമുള്ള താരമാണ് ദിവ്യ. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് 2014ല്‍ ദിവ്യദര്‍ശിനിയും ശ്രീകാന്ത് രവിചന്ദ്രനും വിവാഹിതരായത്. 

നേരത്തേ ഇരുവരും വേര്‍ പിരിയുകയാണെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും സ്ഥിതീകരണം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ചെന്നൈ കുടുംബ കോടതിയില്‍ വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തു. തമിഴ് അവാര്‍ഡ് ഷോകളിലും, ടെലിവിഷനിലും ഏറെ തിരക്കുള്ള താരമാണ് ദിവ്യ. നിരവധി സിനിമകളും ദിവ്യയെ തേടിയെത്തുന്നുണ്ട്. ഇത് ശ്രീകാന്തിനും കുടുംബത്തിനും ഇഷ്ടപ്പെടാത്തതാണ് വിവാഹ മോചനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. 

ധനുഷിന്‍റെ പവര്‍ പാണ്ടിയില്‍ ദിവ്യ അഭിനയിച്ചിരുന്നു. ഇപ്പോള്‍ വിക്രം-ഗൗതം മേനോന്‍ ചിത്രം ധ്രുവനച്ചത്രത്തിലും പ്രധാന റോളിലെത്തുന്നുണ്ട്.