കുട്ടനാടന്‍ ബ്ലോഗിന് ശേഷം രണ്ട് മലയാളചിത്രങ്ങള്‍ കൂടി ഷംനയുടേതായി പുറത്തുവരാനുണ്ട്. ബിജു മേനോന്‍ നായകനാവുന്ന ആനക്കള്ളന്‍, മമ്മൂട്ടിയുടെ വൈശാഖ് ചിത്രം മധുരരാജ എന്നിവയാണ് അവ.

ഒരിടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി നായകനായ ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെ ഷംന കാസിം മലയാളത്തിലേക്ക് തിരിച്ചെത്തിയത്. മലയാളത്തിനപ്പുറം തമിഴിലും തെലുങ്കിലും ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണ് അവര്‍. അദുഗോ എന്ന പുറത്തുവരാനിരിക്കുന്ന തെലുങ്ക് ചിത്രത്തില്‍ ഷംന അഭിനയിച്ച ടൈറ്റില്‍ ഗാനരംഗം യുട്യൂബില്‍ ഹിറ്റാണ്. ഗ്ലാമറസ് മേക്കോവറിലാണ് അവര്‍ ഈ ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്.

രവി ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം അഭിഷേക് വര്‍മ്മ, നാഭ നടേഷ്, ബണ്ടി എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശാന്ത് വിഹാരിയുടേതാണ് സംഗീതം. യുട്യൂബില്‍ ഇതുവരെ 4.2 ലക്ഷത്തിലേറെ ഹിറ്റുകള്‍ നേടിയിട്ടുണ്ട് ഗാനം.

അതേസമയം കുട്ടനാടന്‍ ബ്ലോഗിന് ശേഷം രണ്ട് മലയാളചിത്രങ്ങള്‍ കൂടി ഷംനയുടേതായി പുറത്തുവരാനുണ്ട്. ബിജു മേനോന്‍ നായകനാവുന്ന ആനക്കള്ളന്‍, മമ്മൂട്ടിയുടെ വൈശാഖ് ചിത്രം മധുരരാജ എന്നിവയാണ് അവ.