നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശി സെബാസ്റ്റ്യന്‍ ജോര്‍ജ്ജിന്‍റെയും പരേതയായ എലിസബത്ത് സെബാസ്റ്റ്യന്‍റെയും മകള്‍ അര്‍പ്പിതയാണ് വധു. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. സിനിമയിലെ സുഹൃത്തുക്കള്‍ക്കായി കൊച്ചിയില്‍ പത്തിന് വിവാഹ സല്‍ക്കാരം നടത്തും. സഹോദരന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര’ യിലൂടെയാണ് ധ്യാന്‍ സിനിമയിലെത്തിയത്. ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരിയാണ് അര്‍പ്പിത. ശ്രീനിവാസന്‍ നേതൃത്വം നല്‍കുന്ന ജൈവ കൃഷി കൂട്ടായ്മയില്‍ നിന്നുള്ള പച്ചക്കറികള്‍ ഉപയോഗിച്ചുള്ള സദ്യ ചടങ്ങിന്‍റെ പ്രത്യേകതയായിരുന്നു.