ചെന്നൈ: കുറച്ചു ദിവസങ്ങളായി കമലഹാസന്‍ കുടുംബത്തില്‍ അമ്മയും മകളും തമ്മില്‍ കലഹമാണ്. സാബാഷ് നായിഡു എന്ന കമലഹാസന്‍ നായകനാകുന്ന ചിത്രത്തിന്‍റെ ഷൂട്ടിങിനിടയ്ക്കായിരുന്നു പ്രശ്‌നം. ചിത്രത്തില്‍ ശ്രുതി ഹാസനു വേണ്ടി ഗൗതമി തിരഞ്ഞെടുത്ത വസ്ത്രങ്ങള്‍ താരത്തിന് ഇഷ്ടപ്പെടാത്തതായിരുന്നു പ്രശ്‌നങ്ങള്‍ക്കു കാരണം. 

പക്ഷേ ഇവര്‍ക്കിടയില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് ആര്‍ക്കും അറിയില്ല. കഥകള്‍ പലവഴിക്കു പ്രചരിക്കുന്നതു കേട്ടിട്ടാകും ശ്രുതി ഹാസനോട് അടുത്ത വൃത്തങ്ങള്‍ ഒരു പത്രക്കുറിപ്പിലൂടെ കാര്യം വ്യക്തമാക്കിയത്. അമ്മയും മകളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എല്ലം ശുഭമായി പര്യവസാനിച്ചു എന്ന് ഈ പത്രക്കുറിപ്പില്‍ പറയുന്നു.

സബാഷ് നായിഡുവിന്‍റെ വസ്ത്രവിഭാഗം ഗൗതമിയാണ് കൈകാര്യം ചെയ്യുന്നത് അതില്‍ ശ്രുതി കൈകടത്തിയതാണ് കമലാഹാസന്‍റെ പ്രണയിനിക്കും, മകള്‍ക്കും തമ്മില്‍ തര്‍ക്കമായി വളര്‍ന്നത് എന്നാണ് ചെന്നൈ വര്‍ത്തമാനം.