കൊച്ചി: നടന്‍ ദിലീപിന്റെ നേതൃത്വത്തിലുള്ള തീയേറ്റര്‍ സംഘടനയ്ക്ക് പേരായി. ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളാ (ഫിയോക്ക്) എന്നാണ് പേര്. സംഘടനയുടെ നേതൃത്വത്തില്‍ സുഗമമായ സിനിമാപ്രദര്‍ശനം ഒരുക്കാന്‍ 23 അംഗ കോര്‍ കമ്മിറ്റിക്കും രൂപം നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമാ പ്രതിനിധികളും ഇതില്‍ അംഗങ്ങളാണ്. മലയാള സിനിമയില്‍ ഇനി സമരം മൂലം തീയേറ്റര്‍ അടച്ചിടേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് നടന്‍ ദിലിപ് വ്യക്തമാക്കി. ദിലീപാണ് പുതിയ സംഘടനയുടെ പ്രസിഡന്റ്. ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റും. ബോബി ജനറല്‍ സെക്രട്ടറിയുമാവും.

ഒരു മാസത്തോളം നീണ്ടുനിന്ന സമരത്തിന് ഉത്തരവാദികളായ ഫെഡറേഷന്‍ നേതാക്കള്‍ക്ക് നിര്‍മ്മാതാക്കളും വിതരണക്കാരും അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് സൂചനയുണ്ട്.