കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ താരം നായകനാകുന്ന ചിത്രങ്ങള്‍ അനിശ്ചിതത്വത്തില്‍. ജൂലൈ 7ന് തീയറ്ററുകളില്‍ എത്താനിരുന്ന രാമലീല റിലീസ് മാറ്റി വെച്ചതുള്‍പ്പെടെ മൂന്ന് ചിത്രങ്ങളാണ് കുരുക്കില്‍. രാമലീല ജൂലൈ 21ന് തീയറ്ററിലെത്തുമെന്നും സാങ്കേതിക ജോലികള്‍ ബാക്കിയുണ്ടെന്നുമാണ് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞത്. എന്നാല്‍ അറസ്റ്റിലായതോടെ ഇനി എന്താകുമെന്ന് വ്യക്തമല്ല. ഷൂട്ടിങിലിരിക്കുന്ന മറ്റു ചിത്രങ്ങള്‍ക്ക് തടസ്സമായത്. 

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന 'കമ്മാരസംഭവം' രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന 'ഡിങ്കന്‍ ത്രിഡി' എന്നിവയാണ് പാതിവഴിയില്‍ നില്‍ക്കുന്നത്. ഡിങ്കന്‍ ത്രിഡി വിദേശത്തും ലൊക്കേഷനുണ്ട്. ദിലീപിന് ചിത്രീകരണവുമായി സഹകരിക്കാനാവാത്തത് കഴിയാത്തതിനാല്‍ നിര്‍മ്മാണത്തിലിരിക്കുന്ന ചിത്രങ്ങള്‍ പരുങ്ങലിലായി. ഡേറ്റ് നല്‍കിയ ദിവസങ്ങളില്‍ ദിലീപിന് എത്താന്‍ സാധിക്കുന്നില്ല. തീയറ്റര്‍ മുന്‍കൂട്ടി ഉറപ്പിച്ച ചിത്രങ്ങള്‍ വൈകുന്നത് നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടമുണ്ടാകും.