ദിലീപ് വീണ്ടും എംഎല്‍എ ആയി അഭിനയിക്കുന്നു. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലറിലാണ് ദിലീപ് എംഎല്‍എ ആയി അഭിനയിക്കുന്നത്. ലയണില്‍ എംഎല്‍എ ആയിട്ടും നാടോടി മന്നനില്‍ മേയറായിട്ടും ദിലീപ് മുമ്പ് അഭിനയിച്ചിട്ടുണ്ട്.

പ്രയാഗയാണ് സിനിമയിലെ നായിക. രാധികാ ശരത് കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സച്ചിയാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.