നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ചോദ്യംചെയ്യൽ . ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യംചെയ്യൽ. സംഭവദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നാണ് ദിലീപിന്റെ മൊഴി . താൻ ആശുപത്രിയിൽ അഡ്‍മിറ്റ് ആയിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ട് നേരത്തെ ദിലീപ് ഹാജരാക്കിയിരുന്നു. എന്നാൽ ഡോക്ടർമാരെയും നഴ്‍സുമാരെയും ചോദ്യംചെയ്തപ്പോൾ അഡ്‍മിറ്റ് ആയിരുന്നില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.