മഞ്ജു വാര്യരും ദിലീപും ദാമ്പത്യ ബന്ധം അവസാനിച്ചിട്ട് അധികകാലം ആയിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഇവരുടെ ഒന്നിക്കലിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവരാണ് പലരും. എന്നാല്‍ ഇത് ആരും പരസ്യമായി ദിലീപിനോടൊ, മഞ്ജുവിനോടൊ ആരെങ്കിലും ഇത് ചോദിച്ചിട്ടില്ല. ഇത്തരം അഭിപ്രായങ്ങളോടു താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം ഒരു വീട്ടമ്മ പരസ്യമായി ദിലീപിനോട് ഇക്കാര്യം പറഞ്ഞു. ആദ്യം ഒന്നു അമ്പരന്നു എങ്കിലും പിന്നീട് ദിലീപ് വീട്ടമ്മയ്ക്കു മറുപടി നല്‍കി. മിസ് ഫൊക്കാന ബ്യൂട്ടി പാജന്‍റ് വേദിയിലെത്തിയതായിരുന്നു ദിലീപ്. തുടര്‍ന്ന് അവതാരകയുടെ ക്ഷണപ്രകാരം ഒരു വീട്ടമ്മ വേദിയില്‍ എത്തി. ദിലീപിനോടു ചോദ്യം ചോദിക്കാന്‍ അവസരം ലഭിച്ച വീട്ടമ്മ ഒട്ടും മടിക്കാതെ മഞ്ജുവിനെ ജീവിതത്തിലേയ്ക്കു തിരികെ വിളിച്ചു കൂടെ എന്നു ചോദിച്ചു. ഒരു നിമിഷം അമ്പരന്നു നിന്ന ദിലീപ് മറുപടിയും പറഞ്ഞു.

'ചേച്ചിയുടെ വീട്ടിലെ കാര്യത്തില്‍ ഞാന്‍ ഇടപെട്ടില്ലല്ലോ അപ്പോള്‍ പിന്നെ എന്റെ വീട്ടിലെ കാര്യത്തില്‍ എന്തിന് ഇടപെടണം' എന്നായിരുന്നു ദിലീപിന്‍റെ മറുപടി. ടൈംസ് ഓഫ് ഇന്ത്യയുടെ മലയാളം സൈറ്റ് സമയമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദിലീപും മഞ്ജുവും കുടുംബ കോടതിയില്‍ (ഏഷ്യാനെറ്റ് ന്യൂസ് ആര്‍ക്കേവ്)