കൊച്ചി: കാവ്യ മാധവനുമായുള്ള വിവാഹത്തെക്കുറിച്ച് നടന്‍ ദിലീപ് ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു കാര്യം പ്രേക്ഷകരെ അറിയിക്കാതെ ചെയ്യില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്ന് ഞാന്‍ ഒരു കല്യാണം കഴിക്കുകയാണ്. കല്യാണം കഴിക്കണമെന്ന് തോന്നിയപ്പോള്‍ അതെന്റെ മകള്‍ കുടുംബം അമ്മ അങ്ങനെ എല്ലാവരുമായും ആലോചിച്ചു.

എന്തായാലും എന്റെ പേരില്‍ ഗോസിപ്പില്‍ കിടക്കുന്ന ഒരാള്‍ തന്നെയാണ് എന്റെ കൂട്ടുകാരി. അപ്പോള്‍ ഞാന്‍ വേറൊരു കല്യാണം കഴിച്ചാല്‍ ശരിയാവില്ലെന്ന് തോന്നിയതുകൊണ്ടുതന്നെയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.

എന്നെ സ്നേഹിക്കുന്ന എല്ലാവരുടെ പിന്തുണയും പ്രാര്‍ഥനയും വേണം. ഇതിനെ വളച്ചൊടിച്ച് വിവാദമോ പ്രശ്നങ്ങളോ ഉണ്ടാക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു. എന്നെ സ്നേഹിക്കുന്ന എല്ലാവരും എനിക്കുവേണ്ടി പ്രാര്‍ഥിക്കുക-ദിലീപ് പറഞ്ഞു.