ജാമ്യം നിഷേധിക്കപ്പെട്ടതിന് പിന്നാലെ ദിലീപിന് പിന്തുണയുമായി ആലുവയില്‍ ആരാധകരുടെ കൂട്ടായ്മ. ആലുവ ടൗണ്‍ ഹാളിന് മുന്നിലാണ് ദിലീപ് ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. സംഘം ദിലീപ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചു. ദിലീപിനെ പിന്തുണയ്‌ക്കുന്ന പ്ലക്കാര്‍ഡുകളും ആരാധകര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.

ഇന്ന് ജാമ്യം കിട്ടിയിരുന്നെങ്കില്‍ റോ‍ഡ് ഷോ അടക്കമുളള വിപുലമായ പരിപാടികളാണ് ദിലീപിന്റെ ചില ഫാന്‍സ് അസോസിയേഷനുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സബ് ജയില്‍ മുതല്‍ ദീലിപിന്റെ ആലുവയിലെ വീട് വരെ റോഡ് ഷോ നടത്താനായിരുന്നു ചില ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ തീരുമാനം. ദിലീപ് നായകനായ രാമലീലയുടെ റിലീസിന് മുമ്പ് പ്രമുഖ തിയേറ്ററുകളില്‍ താരത്തെ കൊണ്ടുപോയി നഷ്ടപ്പെട്ട സല്‍പ്പേര് തിരിച്ചുപിടിക്കാനും ആലോചനയുണ്ടായിരുന്നു.