Asianet News MalayalamAsianet News Malayalam

വിജയദശമി ദിനത്തിൽ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി; സന്തോഷം അറിയിച്ച് ദിലീപ്

വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഫേസ്ബുക്കിലൂടെയാണ് താരം അറിയിച്ചത്

dileep fb post about his new born daughter
Author
Kochi, First Published Oct 19, 2018, 12:06 PM IST

കൊച്ചി: പെണ്‍കുഞ്ഞ് പിറന്നതിന്‍റെ സന്തോഷം അറിയിച്ച് നടന്‍ ദിലീപ്. വിജയദശമി ദിനത്തിൽ എന്‍റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഫേസ്ബുക്കിലൂടെയാണ് താരം അറിയിച്ചത്.

dileep fb post about his new born daughter

ഒപ്പം നിങ്ങളുടെ പ്രാര്‍ഥനയും സ്നേഹവും എന്നുമുണ്ടാകണമെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ദിലീപ് കുറിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കാവ്യ കുഞ്ഞിന് ജന്മം നല്‍കിയത്. 2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയുമായുള്ള വിവാഹം.

dileep fb post about his new born daughter

കൊച്ചിയിലെ ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ സിനിമാമേഖലയില്‍ നിന്നുള്‍പ്പെടെയുള്ള ക്ഷണിക്കപ്പെട്ടവര്‍ പങ്കെടുത്തു. പലതവണ ദിലീപ്-കാവ്യ വിവാഹത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പരന്നിരുന്നെങ്കിലും യഥാര്‍ഥ വിവാഹവാര്‍ത്ത അന്ന് രാവിലെ മാത്രമാണ് പുറത്തറിഞ്ഞത്. ദിലീപ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അന്നറിയിച്ചത്. 

 

Follow Us:
Download App:
  • android
  • ios