മൂവാറ്റുപുഴ: അന്തരിച്ച നടന്‍ അബിയുടെ വീട്ടില്‍ ദിലീപ് സന്ദര്‍ശനം നടത്തി. അബിയുടെ മരണസമയത്ത് ദുബായിലായിരുന്ന ദിലീപ് നാട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് അബിയുടെ മൂവാറ്റുപുഴയിലെ വീട്ടിലെത്തിയത്.

അബിയുടെ ഭാര്യയേയും മക്കളേയും കണ്ട ദിലീപ് അവരെയെല്ലാം ആശ്വസിപ്പിച്ചു. ദിലീപെത്തുമ്പോള്‍ അബിയുടെ മകനും യുവനടനുമായ ഷെയ്ന്‍ നിഗവും വീട്ടിലുണ്ടായിരുന്നു. മിമിക്രി കാലം മുതല്‍ ഉറ്റസുഹൃത്തുകളായിരുന്നു ദിലീപും നാദിര്‍ഷയും അബിയും. മൂവരും ചേര്‍ന്ന് നാദ് കമ്മ്യൂണിക്കേഷന്‍ എന്ന പേരില്‍ ഓഡിയോ കാസറ്റ് കമ്പനിയും നടത്തിയിരുന്നു.