ദിലീപും കാവ്യമാധവനും യുഎസ്എയില്‍. ദിലീപ് ഷോ 2017 ന്‍റെ ഭാഗമായാണ് വന്‍താര നിരയ്ക്ക് ഒപ്പം ദിലീപും കാവ്യയും അമേരിക്കയില്‍ എത്തിയത്. ഇവരുടെ അമേരിക്കന്‍ ടൂര്‍ സംഘത്തിന്‍റെ ചിത്രം സംഘത്തില്‍ അംഗമായ നമിത പ്രമോദ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. നാദിര്‍ഷയാണ് ദിലീപ് ഷോ 2017 നയിക്കുന്നത്. നമിത പ്രമോദ്, റിമിടോമി, ധര്‍മജന്‍ ഇങ്ങനെ വലിയ സംഘം തന്നെ ദിലീപ് ഷോയില്‍ അണി നിരക്കുന്നുണ്ട്.
എന്നാല്‍ റിപ്പോര്‍ട്ട് പ്രകാരം കാവ്യ ഷോയില്‍ സ്റ്റേജ് പെര്‍ഫോമന്‍സ് ഒന്നും നടത്തുന്നില്ല. ദിലീപിന്‍റെ മകള്‍ മീനാക്ഷിയും സംഘത്തിന് ഒപ്പം ഉണ്ടെന്നാണ് ഫിലിംബീറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെയാണ് ദിലീപും കാവ്യയും ആലുവയിലെ പുതിയ വീട്ടിലേക്ക് താമസം മാറ്റിയത്.
