കൊച്ചി: ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വൈരാഗ്യം വര്‍ദ്ധിക്കാന്‍ കാരണം ചില ദൃശ്യങ്ങള്‍ ആദ്യ ഭാര്യയായിരുന്ന മഞ്ജുവാര്യര്‍ക്ക് ലഭിച്ചതാണെന്ന് പോലീസിന് മൊഴി. ഒരു മുതിര്‍ന്ന നടിയാണ് ഇത് സംബന്ധിച്ച് പോലീസിന് മൊഴി നല്‍കിയത്. മുന്‍പ് നടത്തിയ ലണ്ടന്‍ പ്രോഗ്രാമില്‍ കാവ്യയും ദിലീപും തമ്മില്‍ അടുത്തിടപഴകുന്ന ചിത്രങ്ങള്‍ ഈ നടി എടുത്ത് മഞ്ജു വാര്യര്‍ക്ക് അയച്ചു. ഇതറിഞ്ഞ ദിലീപ് സഹതാരങ്ങളുടെ മുന്നില്‍ വച്ച് നടിയോട് പൊട്ടിത്തെറിച്ചിരുന്നു.

ദിലീപും കാവ്യയുമായുള്ള ബന്ധം മഞ്ജുവാര്യരോട് വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ടത് ദിലീപ് നടിയോട് കുടുത്ത വൈരാഗ്യത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള ചില ചിത്രങ്ങളും നടി തെളിവായി നല്‍കി. ഇതില്‍ പ്രകോപിതനായാണ് നടിക്കെതിരെ അക്രമം നടത്താന്‍ തയ്യാറായത്. അക്രമിക്കപ്പെട്ട നടി് ഏറെക്കാലമായി മലയാള സിനിമയില്‍ അപ്രഖ്യാപിത വിലക്ക് നേരിടുകയാണ്.