കൊച്ചി: വടക്കന്‍ പറവൂരിലെ കരുമാലൂരില്‍ ദിലീപ് ഭൂമി കയ്യേറിയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. വില്ലേജ് ഓഫീസര്‍ ജില്ലാ കളക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കരുമാലൂരില്‍ 30 സെന്റ് സ്ഥലം ദിലീപ് കൈയേറിയെന്നു ചൂണ്ടിക്കാട്ടി പഞ്ചായത്ത് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. പുഴയോട് ചേര്‍ന്നുള്ള പുറന്‌പോക്ക് ദിലീപ് കൈയേറിയെന്നാണ് പഞ്ചായത്ത് കണ്ടെത്തിയത്. 

വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച സ്ഥലം അളക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. പറവൂര്‍ തഹസില്‍ദാരുടെ നേതൃത്വത്തിലായിരിക്കും ഭൂമി അളക്കുന്നത്. ഇക്കാര്യം കരുമാലൂര്‍ പഞ്ചായത്തിനെ അധികൃതരെ അറിയിച്ചിട്ടുണ്ട്.