ബി. ഉണ്ണികൃഷ്ണന്‍റെ സംവിധാനത്തിലുള്ള കോടതി സമക്ഷം ബാലന്‍ വക്കീല്‍, രാമചന്ദ്രന്‍ ബാബുവിന്‍റെ പ്രഫസര്‍ ഡിങ്കന്‍ എന്നീ ചിത്രങ്ങളിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിക്കുന്നത്
ആലുവ: ക്രിസ്തുമസ് ദിനത്തില്‍ തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തി ദിലീപ്. വിയാന്‍ വിഷ്ണുവിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്‍റെ പേര് 'പറക്കും പപ്പന്‍' എന്നാണ്. ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും ചേര്‍ന്നുള്ള ആദ്യ നിര്‍മാണ സംരംഭമാണ് പറക്കും പപ്പന്‍.
ചിത്രത്തിന്‍റെ ആദ്യ പോസ്റ്ററും ദിലീപ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍, രാമചന്ദ്രന്‍ ബാബുവിന്‍റെ പ്രഫസര്‍ ഡിങ്കന്‍ എന്നീ ചിത്രങ്ങളിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഛായാഗ്രാഹകനായ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന പ്രഫസര്‍ ഡിങ്കന്‍ ത്രി ഡി ഫോര്‍മാറ്റിലാണ് ഒരുങ്ങുന്നത്.
പാസഞ്ചറിന് ശേഷം ദിലീപ് അഭിഭാഷക വേഷത്തിലെത്തുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. മംമ്തയും പ്രിയ ആനന്ദുമാണ് നായികമാര്‍. മലയാളത്തില്‍ പ്രിയ ആനന്ദ് നായികയായി എത്തുന്ന മൂന്നാമത്തെ ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍.
