ആലുവ: ദിലീപിനെ കുടുക്കാന്‍ പോലീസിന് നിര്‍ണ്ണായകമായത് നിര്‍മ്മാതാവ് ആന്‍റോ ജോസഫിന്‍റെ ഫോണ്‍ വിളി. നടി ആക്രമിക്കപ്പെട്ട ദിവസം നടന്‍ ലാലിന്‍റെ വീട്ടില്‍ സുനില്‍കുമാറും സംഘവും ഉപേക്ഷിച്ച നടിയെ ആദ്യം കാണാന്‍ എത്തിയ വ്യക്തിയാണ് ആന്‍റോ ജോസഫ്. അന്ന് അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നത് എംഎഎല്‍ പിടി തോമസായിരുന്നു. അവിടുന്ന് ആന്‍റോ ജോസഫാണ് സിനിമ രംഗത്തെ പ്രമുഖരെ വിളിച്ചത്. അതില്‍ ആന്‍റോ ജോസഫ് വിളിച്ചവര്‍ എല്ലാം കാര്യം തിരക്കിയപ്പോള്‍ 12 സെക്കന്‍റില്‍ ദിലീപ് ഫോണ്‍ കട്ട് ചെയ്തു.

എന്നാല്‍ പിന്നീട് ചോദ്യം ചെയ്യലില്‍ നടി ആക്രമിക്കപ്പെട്ട വിവരം താന്‍ അറിയുന്നത് രാവിലെ 9മണിക്കാണെന്ന് ദിലീപ് മൊഴി നല്‍കി. ഈ വൈരുദ്ധ്യത്തില്‍ നിന്നാണ് പോലീസിന് പിന്നീട് തുമ്പ് ലഭിച്ചത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും മറ്റും നടത്തിയ അന്വേഷണം നിര്‍ണ്ണായകമായി.