കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ റിമാൻഡ് വീണ്ടും നീട്ടി. ഒക്‌ടോബര്‍ 12 വരെയാണ് ദിലീപിന്റെ റിമാന്‍ഡ് നീട്ടിയത്. ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി ദിലീപിനെ കോടതിക്ക് മുന്നില്‍ ഹാജരാക്കിയത്. രാവിലെ 11ന് അങ്കമാലി കോടതിയിലാണ് നടപടികൾ തുടങ്ങിയത്. ദിലീപ് സമർപ്പിച്ച അഞ്ചാമത്തെ ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ഹർജിയിൽ അടുത്തയാഴ്ച ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിലീപിനെതിരായ കുറ്റപത്രം അന്വേഷണസംഘം അടുത്തയാഴ്ച കോടതിയിൽ സമർപ്പിക്കും. അതേ സമയം ദിലീപ് നായകനായ രാമലീല എന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തി.