രാമലീലയുടെ ഒന്നാം പിറന്നാളിന് പ്രണവിന്റെ സെറ്റിലേക്ക് ദിലീപ്
മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിര്‍മ്മിക്കുന്നത്.
ദിലീപിന്റെ ജീവിതവും കരിയറും നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്ത് റിലീസ് ചെയ്യപ്പെട്ട സിനിമയാണ് രാമലീല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ബഹിഷ്കരണാഹ്വാനങ്ങള്‍ക്കിടയിലും രാമലീല ബോക്സ്ഓഫീസില്‍ വിജയം കണ്ടു. ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അരുണ്‍ ഗോപിയുടെ പുതിയ ചിത്രത്തിന്റെ സെറ്റിലേക്ക് ദിലീപ് എത്തി. രാമലീലയ്ക്ക് ശേഷം, പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം നിര്‍വ്വഹിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സെറ്റില്‍.
മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിര്‍മ്മിക്കുന്നത്. രാമലീലയുടെ നിര്‍മ്മാണവും മുളകുപാടം ഫിലിംസ് ആയിരുന്നു. പീറ്റര്‍ ഹെയ്ന് ആണ് ആക്ഷന്‍ ഡയറക്ടര്‍. സംഗീതം ഗോപി സുന്ദര്‍. ഛായാഗ്രഹണം അഭിനന്ദന് രാമാനുജം. പ്രണവിന്റെ പാര്‍ക്കൗര്‍ അഭ്യാസപ്രകടനങ്ങളായിരുന്നു ആദിയുടെ ഹൈലൈറ്റ് എങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സര്‍ഫിംഗില്‍ വൈദഗ്ധ്യമുള്ളയാളാണ് നായക കഥാപാത്രം. ആഴക്കടലില്‍ ഊളിയിട്ട് പോകാന്‍ ശേഷിയുള്ള സര്‍ഫറുടെ വേഷം മികവുറ്റതാക്കാന്‍ ബാലിയില്‍ ഒരു മാസത്തിലധികം കാലം പരിശീലനം നടത്തിയിരുന്നു പ്രണവ്.