മഞ്ജുവിന്‍റെ അച്ഛന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ദിലീപെത്തി ഒപ്പം മീനാക്ഷിയും

തൃശൂര്‍: നടി മഞ്ജു വാര്യരുടെ അച്ഛന്‍റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍ മുന്‍ ഭര്‍ത്താവ് ദിലീപും മകള്‍ മീനാക്ഷിയുമെത്തി. ക്യാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്ന ടി വി മാധവന്‍ വാര്യര്‍ ഇന്നലെയാണ് മരിച്ചത്. തൃശൂരിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. തൃശൂരിലെ മഞ്ജുവിന്‍റെ വീട്ടിലെത്തിയ മീനാക്ഷിയും ദിലീപും ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചതിന് ശേഷമാണ് മടങ്ങിയത്.

സംവിധായകൻ സത്യൻ അന്തിക്കാട്, മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ തുടങ്ങിയവരും വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. മരണ സമയത്ത് ഭാര്യ ഗിരിജ വാര്യരും മക്കളായ മധു വാര്യരും മഞ്ജു വാര്യരും ഒപ്പം ഉണ്ടായിരുന്നു. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായിരുന്നു മാധവൻ വാര്യര്‍. ചലചിത്രതാരം.