സിനിമയില്‍ മാത്രമല്ല ജീവിതത്തിലും താനൊരു മികച്ച നടനാണെന്ന് തെളിയിക്കുകയായിരുന്നു നടി ആക്രമിക്കപ്പെട്ടതിനു ശേഷം ദിലീപ് പ്രത്യക്ഷപ്പെട്ട പല വേദികളും. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് കൊച്ചിയില്‍ നടന്ന കൂട്ടായ്മയിലായിരുന്നു ദിലീപിന്‍റെ പരസ്യപ്രകടനങ്ങളില്‍ ആദ്യത്തേത്. നടിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതിനൊപ്പം ദൈവത്തിന്‍റെ സ്വന്തം നാടിനെപ്പറ്റിയും വാചാലനായി. തുടര്‍ന്ന് തൃശൂരില്‍ വടക്കുംനാഥന്‍റെ മുന്നിലും നിറഞ്ഞ കൈയ്യടികള്‍ക്കിടയിലൂടെ ദിലീപ് തന്‍റെ അഭിനയം ആവര്‍ത്തിച്ചു. പിന്നീട് അമ്മയുടെ വാര്‍ഷിക യോഗത്തിനു ശേഷം പുഞ്ചിരിയോടെ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ ദിലീപ് നടിയെ അപകീര്‍ത്തിപ്പെടുത്തിയ പരാമര്‍ശത്തെ സമര്‍ത്ഥമായി ന്യായീകരിച്ചു.
പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ തന്‍റെ പരാതി അനുസരിച്ച് മൊഴിയെടുക്കാനാണ് പോകുന്നതെന്നായിരുന്നു ദിലീപ് മാധ്യമങ്ങളോട് പറഞ്ഞത്. ഉള്ളില്‍ രോഷം ഒളിപ്പിച്ച് സംസാരിക്കുന്ന ദിലീപിന്‍റെ അഭിനയത്തിന്‍റെ മറ്റൊരു മുഖമായിരുന്നു അപ്പോള്‍ കേരളം കണ്ടത്. വീഡിയോ കാണാം.
