കൊച്ചി: സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ തേടിയതിന് നടന്‍ ദിലീപ് നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. തനിക്കെതിരെ കേസ് നല്‍കിയവരില്‍ നിന്ന് സുരക്ഷാ ഭീഷണിയുണ്ടെന്നാണ് ദിലീപ് ഇന്നലെ പൊലീസിന് നല്‍കിയ മറുപടിയില്‍ പറഞ്ഞത്.

ദിലീപ് പോലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. സ്വകാര്യ ഏജന്‍സി പ്രതിനിധികള്‍ക്ക് ആയുധങ്ങള്‍ കൈവശം വെയ്ക്കാനുള്ള ഓള്‍ ഇന്ത്യാ പെര്‍മിറ്റുണ്ടെങ്കില്‍ അവര്‍ക്ക് ആയുധങ്ങള്‍ കൊണ്ടു വരുന്നതിന് തടസ്സമില്ല. എന്നാല്‍ അത്തരം ആയുധങ്ങളുമായി എത്തുമ്പോള്‍ പോലീസില്‍ അറിയിക്കണെമെന്നുണ്ടെന്നും എസ്.പി. അലുവയില്‍ പറഞ്ഞു.