നടിയെ ആക്രമിച്ച കേസില്‍ മകൻ നിരപരാധിയാണെന്ന് കാണിച്ച് ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്തെഴുതി. നടിയെ ആക്രമിച്ച കേസിൽ തന്റെ മകൻ നിരപരാധിയാണ്. പൊലീസ് മനഃപൂര്‍വ്വം കേസിൽ കുടുക്കാൻ ശ്രമിക്കുന്നു. ഇക്കാര്യത്തില്‍ നീതിയുക്തമായ നടപടിയെടുക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നാണ് ദിലീപിന്റെ അമ്മയുടെ ആവശ്യം. രണ്ട് ദിവസം മുൻപാണ് ദിലീപിന്റെ അമ്മയുടെ കത്ത് ഫാക്സിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ കിട്ടിയത്. ഒരമ്മയുടെ ആശങ്കമാത്രമാണ് കത്തിലുള്ളതെന്നും കത്ത് ഡി.ജി.പിക്ക് കൈമാറിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.