ഇനി ദിലീഷ് പോത്തൻ നായകൻ

മഹേഷിന്റെ പ്രതികാരം എന്ന സിനിമ ഒരുക്കി മലയാളികളുടെ പ്രിയംനേടിയ സംവിധായകനാണ് ദിലീഷ് പോത്തൻ. പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ സംവിധായകനായും മറ്റ് ചില സിനിമകളില്‍ നടനായും ദിലീഷ് പോത്തൻ തിളങ്ങി. ഇപ്പോഴിതാ ദിലീഷ് പോത്തൻ നായകനായും എത്തുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലിയാൻസ് എന്ന ചിത്രത്തിലൂടെയാണ് ദിലീഷ് പോത്തൻ നായകനാകുന്നത്. ഹരീഷ് പേരടിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിജു ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിജുകുട്ടൻ, കോട്ടയം പ്രദീപ്, നിരഞ്ജൻ എബ്രഹാം, ബദ്രിലാൽ, ഷാൻചാർളി, ഷഫീക് ചെർപ്പുളശ്ശേരി, അജയ് ഡൽഹി, സന്ദീപ്, അനൂപ്, അജിത് എഡ്വേർഡ്, റെജിൻ രാജ്, ശരണ്യ ആനന്ദ്, രമ്യ പണിക്കർ, ധനീഷാസുരേന്ദ്രൻ, ഡോണ റൊസാരിയൊ, വർഷ പ്രസാദ്, ആർദ്രദാസ്, ആര്യ രമേശ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.