ദിലീഷ് പോത്തന്‍റെ അടുത്ത സിനിമയിലെ നായകന്‍ കിസ്മത്ത് ഫെയിം ഷെയ്ന്‍ നിഗം. 'കുമ്പളങ്ങി നൈറ്റ്‌സ്' എന്നാണ് ചിത്രത്തിന്‍റെ പേര്. മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സിനിമകള്‍ക്ക് ശേഷം ദിലീഷ് പോത്തന്‍-ശ്യാം പുഷ്‌കരന്‍ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് കുമ്പളങ്ങി നൈറ്റ്‌സ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരെക്കുറിച്ചോ മറ്റ് അഭിനേതാക്കളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ദിലീഷ് പോത്തന്‍റെ റിലീസായ എല്ലാ ചിത്രങ്ങളും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയവയായിരുന്നു. ഒരേസമയം അഭിനേതാവായും സംവിധായകനായും സിനിമയില്‍ സജീവമാകുന്ന ദിലീഷ് പോത്തന്‍റെ കുമ്പളങ്ങി നൈറ്റ്സിനെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

കിസ്മത്ത്, കെയര്‍ ഓഫ് സൈറാബാനു, പറവ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ് ഷെയ്ന്‍ നിഗം. ഹാസ്യനടന്‍ അബിയുടെ മകനാണ് ഷെയ്ന്‍.