ദിലീഷ് പോത്തൻ മോഹൻലാലിന്റെ വില്ലൻ!

First Published 8, Apr 2018, 11:23 AM IST
Dileesh Pothen as villain
Highlights

ദിലീഷ് പോത്തൻ മോഹൻലാലിന്റെ വില്ലൻ!

മഹേഷിന്റെ പ്രതികാരം എന്ന സിനിമ ഒരുക്കി മലയാളികളുടെ പ്രിയംനേടിയ സംവിധായകനാണ് ദിലീഷ് പോത്തൻ. പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ സംവിധായകനായും മറ്റ് ചില സിനിമകളില്‍ നടനായും ദിലീഷ് പോത്തൻ തിളങ്ങി.  ദിലീഷ് പോത്തൻ വില്ലനായി അഭിനയിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. മോഹൻലാല്‍ നായകനാകുന്ന നീരാളി എന്ന സിനിമയിലാണ് ദിലീഷ് പോത്തൻ വില്ലനായി അഭിനയിക്കുന്നത്.

അജോയ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് പ്രധാന സ്‍ത്രീ കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. നദിയാ മൊയ്‍തുവും പാര്‍വതി നായരുമാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  നാസർ, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാജു തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്

അതേസമയം മറ്റൊരു ചിത്രത്തില്‍ ദിലീഷ് പോത്തൻ നായകനായും അഭിനയിക്കുന്നുണ്ട്. ലിയാൻസ് എന്ന ചിത്രത്തിലൂടെയാണ് ദിലീഷ് പോത്തൻ നായകനാകുന്നത്. ഹരീഷ് പേരടിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിജു ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിജുകുട്ടൻ, കോട്ടയം പ്രദീപ്, നിരഞ്ജൻ എബ്രഹാം, ബദ്രിലാൽ, ഷാൻചാർളി, ഷഫീക് ചെർപ്പുളശ്ശേരി, അജയ് ഡൽഹി, സന്ദീപ്, അനൂപ്, അജിത് എഡ്വേർഡ്, റെജിൻ രാജ്, ശരണ്യ ആനന്ദ്, രമ്യ പണിക്കർ, ധനീഷാസുരേന്ദ്രൻ, ഡോണ റൊസാരിയൊ, വർഷ പ്രസാദ്, ആർദ്രദാസ്, ആര്യ രമേശ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

 

 

 

loader