കൊച്ചി: ചലച്ചിത്ര- സീരിയല്‍ നടി ഡിംപിള്‍ റോസ് വിവാഹിതയാകുന്നു. കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആന്‍സണ്‍ ഫ്രാന്‍സിസാണ് വരന്‍. ഡിസംബര്‍ പത്തിന് ചെറായിയിലെ ഒരു ബീച്ച് റിസോര്‍ട്ടില്‍ വെച്ചാണ് വിവാഹനിശ്ചയം. അടുത്ത വര്‍ഷം ഏപ്രിലോ മേയിലോ ആയിരിക്കും വിവാഹം.

തൃശൂര്‍ സ്വദേശിയായ ഡിംപിള്‍ റോസ് ബാലതാരമായാണ് ചലച്ചിത്രരംഗത്തേക്ക് എത്തിയത്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഡിംപിള്‍ ഇപ്പോള്‍ സീരിയലിലും ടെലിവിഷന്‍ പരിപാടികളിലും സജീവമാണ്. ഡിംപിളിന്റെ സഹോദരന്‍ ഡോണ്‍ ടോമിയാണ് സീരിയല്‍ നടി മേഘ്‌നയുടെ പ്രതിശ്രുത വരന്‍. ഇവരുടെ വിവാഹവും അടുത്ത വര്‍ഷം നടക്കും.