നിവിന്‍ പോളി നായകനായ റിച്ചി സിനിമയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംവിധായകന്‍ രൂപേഷ് പീതാംബരന് സംവിധായകന്‍ അനില്‍ കെ നായരുടെ മറുപടി. സിനിമ പ്രദര്‍ശനത്തിന് എത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് നെഗറ്റീവ് റിവ്യൂ രൂപേഷ് പിതാംബരന്‍ എഴുതി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇത് തെറ്റായി പോയെന്നും സിനിമയാണ് നമ്മുടെ അന്നമെന്നും അനില്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു. 

 രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത 'ഉളിദവരു കണ്ടതേ' എന്ന കന്നഡ സിനിമയുടെ റീമേക്കാണ് റിച്ചി. ഒരു മാസ്റ്റര്‍ പീസ് ആയ സിനിമയെ റീമേക്ക് ചെയ്ത് പീസാക്കി കളെഞ്ഞന്നാണ് രൂപേഷ് പീതാംബരന്‍ പറഞ്ഞത്. രക്ഷിത് ഷെട്ടിയോട് വ്യക്തിപരമായ അടുപ്പമുണ്ടെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ കാണാറുണ്ടെന്നും രൂപേഷ് കൂട്ടിച്ചേര്‍ത്തു. 

 താന്‍ കഷ്ടപ്പെട്ട സമയം മുതല്‍ രക്ഷിതിനെ അറിയാം. നടന്‍, സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ വിസ്മയത്തോടെയാണ് രക്ഷിതനെ നോക്കികാണുന്നത്. 'ഉളിദവരു കണ്ടന്തേ' മികച്ചൊരു ചിത്രമാണ്. ഈ മാസ്റ്റര്‍ പീസ് എങ്ങനെ വെറും പീസായി മാറിയെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്നും രൂപേഷ് പറയുന്നു. 


അനില്‍ കെ നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം