വെബ് ഡെസ്ക്

അരുണ്‍ കുമാര്‍ അരവിന്ദിന്റെ പുതിയ സിനിമയില്‍ നായകന്‍ ആസിഫ് അലി. പി പത്മരാജന്റെ ചെറുകഥ ആസ്പദമാക്കിയാണ് അരുണ്‍ കുമാര്‍ പുതിയ സിനിമ ഒരുക്കുന്നത്. asianetnews.tvയുടെ ഫേസ്ബുക്ക് ലൈവിലൂടെയാണ് അരുണ്‍ കുമാര്‍ അരവിന്ദ് പുതിയ സിനിമ പ്രഖ്യാപിച്ചത്.

പത്മരാജന്റെ മകന്‍ അനന്തപത്മനാഭനാണ് തിരക്കഥ എഴുതുന്നത്. ആസിഫ് അലിക്ക് പുറമേ മുരളീ ഗോപിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ദീപക് ദേവാണ് സംഗീതസംവിധായകന്‍. ഒരു പ്രതികാരകഥയായിരിക്കും സിനിമയുടെ പ്രമേയം. ഏപ്രിലോടെയാണ് ഷൂട്ടിംഗ് തുടങ്ങുകയെന്നും അരുണ്‍ കുമാര്‍ അരവിന്ദ് പറഞ്ഞു.

മുരളി ഗോപിയുടെ തിരക്കഥയില്‍ വീണ്ടും ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ട്. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയ്‍ക്കു ശേഷമായിരിക്കും ഇത് തുടങ്ങുക-. മഞ്ജു വാര്യരെ നായികയാക്കി ആലോചിച്ച സിനിമ ഉപേക്ഷിച്ചിട്ടില്ല. പക്ഷേ അതിന്റെ കാസ്റ്റിംഗിന്റെ കാര്യത്തില്‍ മാറ്റമുണ്ടാകും- അരുണ്‍ കുമാര്‍ അരവിന്ദ് asianetnews.tvയുടെ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.


കോക്‍ടെയില്‍, ഈ അടുത്തകാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വണ്‍ ബൈ ടു എന്നിവയാണ് അരുണ്‍ കുമാര്‍ അരവിന്ദ് ഇതിനു മുമ്പ് സംവിധാനം ചെയ്ത സിനിമകള്‍.