മായാനദി എന്നത് വളരെ പതുക്കെ ആളുകളിലേക്ക് എത്തേണ്ട ഒരു സിനിമയാണ്. അതിന് പല തലങ്ങളുണ്ട്. അത് വളരെ പതുക്കെ മാത്രം ആളുകള്‍ മനസ്സിലാക്കേണ്ട ഒരു ചിത്രമായിരുന്നു എന്നും ആഷിഖ് അബു പറഞ്ഞു

പ്രണയത്തിന്റെയും അതിജീവനത്തിന്റെയും കഥപറയുന്ന ആഷിഖ് അബു ചിത്രം മായാനദി തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. മായാനദിയുടെ ക്ലൈമാക്‌സ് ഇങ്ങനെയായിരുന്നില്ല തീരുമാനിച്ചതെന്ന് സംവിധായകന്‍ ആഷിഖ് അബു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആഷിഖ് അബു. 

സിനിമ നമ്മളെ കൊണ്ടുപോവുകയായിരുന്നു, നേരത്തെ തീരുമാനിച്ച ക്ലൈമാക്‌സ് അല്ല പിന്നീട് ചിത്രീകരിച്ചത്. അത് എങ്ങനെയായിരുന്നുവെന്ന് ഇപ്പോള്‍ പറഞ്ഞ് രസം കളയുന്നില്ല': ആഷിഖ് അബു 

മായാനദി എന്നത് വളരെ പതുക്കെ ആളുകളിലേക്ക് എത്തേണ്ട ഒരു സിനിമയാണ്. അതിന് പല തലങ്ങളുണ്ട്. അത് വളരെ പതുക്കെ മാത്രം ആളുകള്‍ മനസ്സിലാക്കേണ്ട ഒരു ചിത്രമായിരുന്നു എന്നും ആഷിഖ് അബു പറഞ്ഞു.