ചലചിത്രരംഗത്ത് സ്ത്രീ താരങ്ങള്‍ നേടിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍ക്ക് ഭാഷാ വ്യത്യാസമില്ലെന്നാണ് സമീപകാലത്തെ പല വെളിപ്പെടുത്തലുകളും വ്യക്തമാക്കുന്നത്. ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ വന്ന വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ മറ്റൊരു പീഡനക്കേസും വിവാദമാകുന്നു. തിരക്കഥാകൃത്തും സംവിധായകനുമായ ജയിംസ് ടൊബാക്കിനെതിരായാണ് പുതിയ ആരോപണം.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ടൊബാക്ക് പീഡിപ്പിച്ചെന്നാരോപിട്ട് 38 സ്ത്രീകളാണ് പരാതി നല്‍കിയിരിക്കുന്നത്. അശ്ലീലം സംസാരിക്കുന്നതും തങ്ങളുടെ മുന്നില്‍ വച്ച് സ്വയംഭോഗം ചെയ്യുന്നതിനും ടൊബാക്ക് മടിച്ചിരുന്നില്ലെന്നാണ് ആരോപണം. ഇക്കോ ഡനാന്‍. ടെറി കോണ്‍. ലൂയിസ് പോസ്റ്റ് തുടങ്ങിയ നടിമാരും സംവിധായകനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
ഇത് ആദ്യമായല്ല ടൊബാക്കിനെതിരെ ലൈംഗികാരോപണം ഉണ്ടാവുന്നത്. ദി ഗാംബ്ലര്‍ എന്ന ചിത്രത്തിലൂടെയാണ് ടൊബാക്ക് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പതിനഞ്ച് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ടൊബാക്ക് ഏഴ് ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ബഗ്സ് എന്ന ചിത്രത്തിലൂടെ ഓസ്കര്‍ നോമിനേഷനും ടോബാക്ക് നേടിയിട്ടുണ്ട്.
