പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയുടെ തുടക്കം മുതല്‍ തന്നെ പ്രണവ് അത്രയും സിംപിളാണെന്ന് ഓരോ സിനിമാ താരങ്ങളും പറയാറുണ്ട്. പ്രണവിന്റെ പ്രവൃത്തിക്കളും അതുപോലെ തന്നെയുള്ളതായിരുന്നു. ഇപ്പോഴിതാ പ്രണവ് സിംപിളാണെന്ന് തെളിയിക്കുന്ന ഒരു ഫോട്ടോയാണ് ചിത്രത്തിന്റെ സംവിധായകന്‍ ജീത്തുജോസഫ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.
ആദിയുടെ ഷൂട്ടിംഗ് ലൊക്കേഷന്‍ ഫോട്ടോയാണ് പങ്കുവച്ചത്. സംവിധായകന്‍ ജീത്തു ജോസഫും മറ്റ് സഹപ്രവര്‍ത്തകരും സിനിമയുടെ ഭാഗമായുള്ള മറ്റ് തിരക്കുകളിലും പ്രണവ് ഒരു ഭാഗത്ത് തറയില്‍ കിടക്കുന്ന ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമായികൊണ്ടിരിക്കുന്നത്.

ഈയിടെ നടി അനുശ്രീയും, സിജോ ജോയിയുമൊക്കെ പ്രണവിന് താരജാഡയില്ല, അത്രയും സിംപിളാണെന്ന് പറഞ്ഞിരുന്നു. ഇതിന്് പിന്നാലെയാണ് ജീത്തുജോസഫ് ആരാധകര്‍ക്കായി ചിത്രം പങ്കുവച്ചത്. നായകനായി അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് തന്നെ ്പ്രണവിന് ഫേസ്ബുക്കില്‍ അഞ്ച് ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ഇനി അരങ്ങേറ്റം കുറിച്ചാല്‍ എത്രയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ചിത്രം ജനുവരി 26 ന് തിയേറ്ററുകളില്‍ എത്തും.
