പ്രണയത്തിന്റെയും അതിജീവനത്തിന്റെയും കഥപറയുന്ന ആഷിഖ് അബു ചിത്രം മായാനദി തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ടൊവിനോ തോമസ് നായകനായ മായാനദിയെ പ്രശംസിച്ചിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കവിത പോലൊരു സിനിമയാണ് മായാനദിയെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. സാധാരണ സംഭാഷണങ്ങളാണ് ചിത്രത്തിലുള്ളത്. കണ്ടിരുന്നപ്പോള്‍ ഒരു സിനിമയാണെന്ന് തോന്നിയതേയില്ല. നടക്കുന്ന സംഭവത്തിനൊപ്പം പോകുന്നത് പോലെ തോന്നിയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യ ലക്ഷ്മിയാണ് നായിക.ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് മായാനദിയുടെ തിരക്കഥ. ഇതിലെ ഗാനങ്ങളും സൂപ്പര്‍ഹിറ്റാണ്.