നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. നേരത്തെയും ഇതു സംബന്ധിച്ച വാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വിവാഹം നിശ്ചയം കഴിഞ്ഞ കാര്യം സൗബിന്‍ തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരെ ഔദ്യോഗികമായി അറിയിച്ചു. ദുബായില്‍ പഠിച്ചു വളര്‍ന്ന കോഴിക്കോട് സ്വദേശിനിയായ ജാമിയ സഹീറാണ് വധു.
ജാമിയയുടെ വിരലില്‍
സംവിധാന സഹായിയായിട്ടാണ് സൗബിന്‍ സിനിമയിലെത്തിയത്. 2003-ല്‍ മമ്മൂട്ടി നായകനായ ക്രോണിക് ബാച്ച്‌ലറിലൂടെയായിരുന്നു സിനിമാ രംഗത്ത് എത്തിയത്. ഫാസില്‍, റാഫി മെക്കാര്‍ട്ടിന്‍, പി സുകുമാര്‍, രാജീവ് രവി, അമല്‍ നീരദ് എന്നിവരുടെ അസോസിയേറ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് നടനായി തിളങ്ങിയ സൗബിന്‍ പറവ എന്ന ചിത്രത്തിലൂടെ സംവിധായകനായും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. പ്രേമത്തിലെ പി ടി മാഷ് എന്ന കഥാപാത്രമാണ് സൗബിനെ മലയാളി പ്രേക്ഷകരുടെ ഇഷ്‍ടതാരമാക്കിയത്. സൗബിനും മുനീര്‍ അലിയും ചേര്‍ന്ന് തിരക്കഥയെഴുതിയ പറവ ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു.
