കൊച്ചി: സംസ്ഥാനത്തെ മള്‍ട്ടിപ്ലെക്സ് തിയറ്ററുകളില്‍ നിന്നും ബാഹുബലിയും പുതിയ മലയാള ചിത്രങ്ങളും പിന്‍വലിച്ചു. നിര്‍മ്മാതാക്കളും വിതരണക്കാരുമാണ് ചിത്രങ്ങള്‍ പിന്‍വലിച്ചത്. ലാഭവിഹിതം എ ക്ലാസ് തിയറ്ററുകളുടെ തുല്യമാക്കണമെന്നാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ആവശ്യം.

എ ക്സാസ് തിയറ്ററുകളില്‍ നിന്ന് നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ലഭിക്കുന്ന ലാഭവിഹിതം ആദ്യ ആഴ്ച 60 ശതമാനം, രണ്ടാം ആഴ്ച 55 ശതമാനം, മൂന്നാമാഴ്ച 50 ശതമാനം എന്നിങ്ങനെയാണ്. എന്നാല്‍ മള്‍ട്ടിപ്ലക്സില്‍ ഇത് 50 ശതമാനം, 45 ശതമാനം, 40 ശതമാനം എന്ന നിരക്കിലാണ്. ഇത് മാറ്റണം എന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും പറയുന്നത്.