Asianet News MalayalamAsianet News Malayalam

ദിവ്യാ ഉണ്ണി വിവാഹമോചിതയാകുന്നു

Divya Unni
Author
Thiruvananthapuram, First Published Aug 12, 2016, 9:33 AM IST

നടി ദിവ്യാ ഉണ്ണി  വിവാഹമോചിതയാകുന്നു. വനിതയ്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് വിവാഹിതമോചിതയാകുന്ന കാര്യം ദിവ്യാ ഉണ്ണി വെളിപ്പെടുത്തിയത്.

കൂട്ടൂകാരോടു വേർപിരിയുമ്പോൾ പോലും വലിയ വേദനയായിരുന്നു. കരച്ചിൽ വരുമായിരുന്നു അപ്പോഴെല്ലാം. ആ ഞാൻ ജീവിതത്തിൽ ഏറെ തളർന്ന നിമിഷങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുപോയത്. ജീവിതത്തിലെ ഏറ്റവും വലിയ വേർപിരിയൽ നേരിടേണ്ടി വന്നു. ജീവിതാവസാനം വരെ ഒപ്പമുണ്ടാകേണ്ട് ആളോടാണ് വേർപിരിഞ്ഞത്. തളർന്നു പോകുന്ന നിമിഷങ്ങളാണിത്. പക്ഷേ തിരിച്ചുവരൽ എനിക്ക് അത്യാവശ്യമായിരുന്നു. ദിവ്യ ഉണ്ണി പറഞ്ഞു. ആദ്യമായിട്ടാണ് സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളും വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ദിവ്യ തുറന്നു പറയുന്നത്. മക്കൾക്കു വേണ്ടിയാണ് ഇനിയുള്ള തന്റെ ജീവിതമെന്നും ദിവ്യാ ഉണ്ണി പറയുന്നു.

Follow Us:
Download App:
  • android
  • ios