കൊച്ചി: നടി ദിവ്യാ ഉണ്ണിയുടെ വിവാഹ റിസപ്ഷന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അമേരിക്കയിലെ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍വച്ചു നടവന്ന വിവാഹസത്കാരത്തില്‍ ഗോള്‍ഡന്‍ കളര്‍ ലെഹങ്കയണിഞ്ഞാണ് നടി വേദിയില്‍ എത്തിയത്. ദിവ്യാ ഉണ്ണിയുടെ മകളാണ് ഇരുവരെയും വേദിയിലേക്ക് വരവേറ്റത്.
ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെ രണ്ടാം വിവാഹം. മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. എഞ്ചിനീയറായ അരുണ്‍ നാല് വര്‍ഷമായി ഹൂസ്റ്റണില്‍ താമസക്കാരനാണ്. അമേരിക്കന്‍ മലയാളിയായിരുന്നു ദിവ്യയുടെ ആദ്യഭര്‍ത്താവ്.
