അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ദിവാൻജിമൂല ഗ്രാൻപ്രി(ക്സ്)ന്‍റെ ട്രെയിലർ പുറത്തിറങ്ങി. മലയാളികൾക്ക് ഏറെ പ്രിയങ്കരനായ കലക്ടർ ബ്രോ പ്രശാന്ത് നായരും അനിൽ രാധാകൃഷ്ണൻ മേനോനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം തൃശൂരിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സറ്റയർ കോമഡി ത്രില്ലറാണ്.

കുഞ്ചാക്കോ ബോബൻ, നൈലാ ഉഷ, സിദ്ദിഖ്, നെടുമുടി വേണു, വിനായകൻ, നിർമൽ ബാലാജി , ഹരീഷ്, സുധീർ കരമന, ടിനി ടോം തുടങ്ങിയ താരങ്ങള്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയിലുണ്ട്. ഗോപിസുന്ദറാണ് സംഗീതം. ചിത്രത്തിന്‍റെ ട്രെയിലർ സംവിധായകന്‍ തന്നെയാണ് ഫേയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. 

ആക്ഷൻഹീറോ ബിജുവിന്‍റെ ഛായാഗ്രഹണം നിർവഹിച്ച അലെക്സ് ജെ. പുളിക്കലാണ് ദിവാൻജിമൂല ഗ്രാൻപ്രി(ക്സ്)–നായും ക്യാമറ ചലിപ്പിക്കുക. മാര്‍സ് എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ മസൂദ് മുഹമ്മദും സഫീർ അഹമ്മദും അനിൽ രാധാകൃഷ്ണമേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.