പിടിഐ റിപ്പോര്‍ട്ട് പ്രകാരം നിര്‍മാതാക്കളായ റിതേഷ് സിഥ്‍വാനി, കരണ്‍ ജോഹര്‍, രാകേഷ് റോഷന്‍, റോണി സ്ക്രൂീവാല, പ്രസൂണ്‍ ജോഷി, സിബിഎഫ്സി ചെയര്‍മാന്‍ സിഥാര്‍ഥ് റോയ് കപൂര്‍, അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്

മുംബെെ: കഴിഞ്ഞ ചൊവ്വാഴ്ച മുംബെെയിലെ രാജ്ഭവനില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ബോളിവുഡ് നടന്മാരുമായും നിര്‍മാതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. സിനിമ മേഖലയിലെ പ്രശ്നങ്ങളാണ് ചര്‍ച്ചയുടെ വിഷയമെന്നാണ് ഇതിന് ശേഷം പുറത്ത് വന്ന വാര്‍ത്തകള്‍.

എന്നാല്‍, ചര്‍ച്ചയുടെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ വലിയ വിവാദങ്ങള്‍ക്കാണ് അത് വഴി തുറന്നിരിക്കുന്നത്. എന്ത് കൊണ്ട് ചര്‍ച്ചയില്‍ ഒരു സ്ത്രീയെ പോലും വിളിച്ചില്ല എന്ന ചോദ്യമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. നടന്‍ അക്ഷയ്‍ കുമാര്‍ മോദിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം ട്വീറ്റ് ചെയ്തിരുന്നു.

ഇത് റീട്വീറ്റ് ചെയ്ത ദിയ മിര്‍സ ആ മുറിയില്‍ എന്ത് കൊണ്ട് ഒരു സ്ത്രീയില്ലാത്തതിന് പിന്നില്‍ എന്താണ് കാരണമെന്ന് ചോദ്യമുയര്‍ത്തി. പിടിഐ റിപ്പോര്‍ട്ട് പ്രകാരം നിര്‍മാതാക്കളായ റിതേഷ് സിഥ്‍വാനി, കരണ്‍ ജോഹര്‍, രാകേഷ് റോഷന്‍, റോണി സ്ക്രൂീവാല, പ്രസൂണ്‍ ജോഷി, സിബിഎഫ്സി ചെയര്‍മാന്‍ സിഥാര്‍ഥ് റോയ് കപൂര്‍, അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 

Scroll to load tweet…
Scroll to load tweet…