Asianet News MalayalamAsianet News Malayalam

അരക്കെട്ടിളക്കാന്‍ പറയാതെ എനിക്ക് വേണ്ടി കഥ എഴുതൂ, തുറന്നടിച്ച് ആന്‍ഡ്രിയ

അരക്കെട്ടിളക്കാന്‍ പറയാതെ എനിക്ക് വേണ്ടി കഥ എഴുതൂ, തുറന്നടിച്ച് ആന്‍ഡ്രിയ

 

do write good characters dont asks me to giggle butt says andrea

ചലചിത്ര മേഖലയിലെ പുരുഷാധിപത്യ പ്രവണതകള്‍ക്കെതിരെ തുറന്നടിച്ച് നടി ആന്‍ഡ്രിയ ജറമിയ. വനിതാ ദിനത്തോടനുബന്ധിച്ച് ചെന്നൈയിലെ ഒരു എന്‍ജിനിയറിങ് കോളേജില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ആന്‍ഡ്രിയ. ഇന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ താരങ്ങളുടെ പേരുകള്‍ ചോദിച്ചാല്‍ അതില്‍ പുരുഷ താരങ്ങള്‍ മാത്രമാണ് ഉണ്ടാവുക. ചലചിത്ര മേഖലയില്‍ നല്ലൊരു കഥാപാത്രം ലഭിക്കുകയെന്നത് ഏറെ ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്. 

എന്നോട് അരക്കെട്ട് ഇളക്കാന്‍ പറയാതെ എനിക്ക് വേണ്ടി കഥാപാത്രം ചെയ്യാന്‍ കഴിയുമോയെന്ന് സംവിധായകരോട് ആന്‍ഡ്രിയ തുറന്നടിക്കുന്നു. സെക്സിയാ കഥാപാത്രത്തിനൊപ്പം നല്ല വേഷങ്ങള്‍ ചെയ്യാനും എനിക്ക് താല്‍പര്യമുണ്ട്. എന്നാല്‍ നമ്മുടെ സംവിധായകര്‍ക്ക് സ്ത്രീകള്‍ക്ക് നല്ല റോളുകള്‍ നല്‍കുന്നതിനോട് അത്ര നല്ല അഭിപ്രായമല്ല ഉള്ളത്. 

സ്ത്രീ ശരീരത്തെ വില്‍പന ചരക്കാക്കാന്‍ സിനിമാ മേഖല ഏറെ ശ്രദ്ധിക്കുന്നുണ്ടെന്നും ആന്‍ഡ്രിയ പറഞ്ഞു. ചുംബന സീനില്‍ അഭിനയിക്കില്ലെന്ന് പറയുന്ന നടിയ്ക്ക് പിന്നെ റോളുകള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ആന്‍ഡ്രിയ പറഞ്ഞു. 

ബോളിവുഡില്‍ അഭിനേത്രിമാര്‍ക്ക് മികച്ച വേഷങ്ങള്‍ ലഭിക്കുന്നുണ്ടെല്ലോയെന്ന് ചോദ്യകര്‍ത്താവ് ചോദിച്ചപ്പോള്‍ അവരുടെയെല്ലാം തുടക്കം എങ്ങനെയെന്നായിരുന്നെന്ന് ഓര്‍ക്കണമെന്നായിരുന്നു ആന്‍ഡ്രിയയുടെ മറുപടി. ഇപ്പോഴുള്ള സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം വേഷങ്ങള്‍ ചെയ്തതിന് ശേഷമാണ് നയന്‍താരയ്ക്ക് പോലും തമിഴില്‍ മികച്ച വേഷങ്ങള്‍ ലഭിച്ചതെന്നും ആന്‍ഡ്രിയ ചൂണ്ടിക്കാണിച്ചു. ഞാന്‍ എന്താണോ അതാണ് സുന്ദരമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ ഇന്നത്തെ പല സൗന്ദര്യ സങ്കല്‍പങ്ങളുടെ പിന്നാലെ പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് അവര്‍ വിശദമാക്കി. 

Follow Us:
Download App:
  • android
  • ios