നടിയും അമിതാബച്ചന്‍റെ ഭാര്യയുടമായ ജയാ ബച്ചന്‍റെ ദേഷ്യം ബോളീവുഡില്‍ കുപ്രസിദ്ധമാണ്. ഹേമാമാലിനിയുടെ മകളുടെ ബേബി ഷവറിനിടെ പൂജാരിയോടും കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ വെച്ച് ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ആരാധകനോടും തട്ടിക്കയറിയതിനു പിന്നാലെ ജയ വാര്‍ത്തകളില്‍ നിറയുന്നത് സമാനമായ മറ്റൊരു സംഭവതിതലൂടെയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മരുമകള്‍ ഐശ്വര്യാ റായിയെ ചെല്ലപ്പേര് വിളിച്ച ഒരു മാധ്യമപ്രവര്‍ത്തകനാണ് ഇത്തവണ ജയയുടെ നാവിന്‍റെ രുചി അറിഞ്ഞത്. ഒരു പരിപാടിക്കിടെ മരുമകള്‍ ഐശ്വര്യയ്‌ക്കൊപ്പമാണ് ജയ എത്തിയത്. ഫോട്ടോ എടുത്തുകൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ ഇതിനിടെ ഐശ്വര്യയെ ആവേശത്തോടെ ആഷ് എന്ന് വിളിച്ചു.

ഈ വിളി കേട്ട് ജയ ക്രുദ്ധയായി. ആഷ് എന്ന് വിളിക്കാന്‍ അവള്‍ നിന്റെ സുഹൃത്തോ സഹപാഠിയോ ആണോ എന്ന് അവര്‍ ചോദിച്ചു. മര്യാദയ്ക്ക് ഐശ്വര്യ എന്ന് വിളിക്കണം എന്നും അവര്‍ ഐശ്വര്യയോട് ആജ്ഞാപിച്ചു.

അമ്മായിഅമ്മയുടെ പ്രതികരണം കണ്ട് ഐശ്വര്യയും ഞെട്ടിയെന്നും പതറിപ്പോയ അവര്‍ ജയയെയും വിളിച്ച് സ്ഥലത്ത് നിന്നും പിന്മാറിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.