നയന്‍താര വീണ്ടും ഹൊറര്‍ സിനിമയില്‍ നായികയാകുന്നു. ഡോറ എന്ന സിനിമയിലാണ് നയന്‍താര നായികയാകുന്നത്. സിനിമയുടെ ടീസര്‍ പുറത്തുവിട്ടു.

നവാഗതനായ ദോസ് രാമസ്വാമിയാണ് ഡോറ സംവിധാനം ചെയ്യുന്നത്. തമ്പി രാമയ്യ, ഹരിഷ് ഉത്തമൻ എന്നിവരും സിനിമയിലുണ്ട്. വടകറി ഫെയിം മെര്‍വിന്‍, വിവേക് എന്നിവരാണ് സിനിമയുടെ സംഗീത സംവിധായകര്‍.